Friday, April 18, 2025

‘വഖഫ് സ്വത്തുക്കൾ തകർക്കുകയെന്ന ആർ.എസ്.എസ് അജണ്ട’ – മന്ദലാംകുന്ന് മഹല്ല് മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി

പുന്നയൂർ: വഖഫ് സ്വത്തുക്കൾ തകർക്കുകയെന്ന ആർ.എസ്.എസ് അജണ്ടയാണെന്ന് മന്ദലാംകുന്ന് മഹല്ല് മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി. വഖഫ് ഭേദഗതി നിയമം മനുഷ്യത്വ വിരുദ്ധവും രാജ്യ നന്മക്കെതിരുമാണ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 20ന് മന്ദലാംകുന്ന് മഹല്ല് മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി യോഗം ചേർന്നു.  ബഹുജന റാലി വൈകീട്ട് 4:30 ന് മന്നലാംകുന്ന് ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കും. തുടർന്ന് അണ്ടത്തോട്  നടക്കുന്ന പൊതുസമ്മേളനം ഇസ്ലാമിക പണ്ഡിതൻ അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്യും. മന്ദലാംകുന്ന് നൂറുദ്ധീൻ മദ്രസയിൽ നടത്തിയ യോഗം മന്ദലാംകുന്ന്  മഹല്ല് പ്രസിഡണ്ട് എ.എം അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ യഹിയ മന്ദലംകുന്ന് സ്വാഗതം പറഞ്ഞു. അണ്ടത്തോട് മഹല്ല് സെക്രട്ടറി മായിൻകുട്ടി, ട്രഷറർ അബ്ദുസമദ് അണ്ടത്തോട്, താഹപള്ളി രജിസ്ട്രാഫീസ് മഹല്ല് പ്രസിഡണ്ട് ഹംസ, രിഫായിൻ മസ്ജിദ് പ്രസിഡണ്ട് അബു, എം.എം ഹനീഫ, ബക്കർ പാപ്പാളി, സിറാജുദ്ദീൻ, കമാൽ, റഷീദ് മൗലവി, അബ്ദുറഹ്മാൻ വെട്ടിപ്പുഴ, സക്കരിയ പൂക്കാട്ട്, കാസിം പിലാക്കൽ, സലിം, അയ്യൂബ് പെരിയമ്പലം തുടങ്ങി നിരവധി പേർ പങ്കെടുത്തു. മഹല്ല് സെക്രട്ടറി  എം.കെ അബൂബക്കർ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments