ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ പെസഹ ആചരിച്ചു. വികാരി റവ.ഫാ.ഷാജി കൊച്ചുപുരയ്ക്കൽ 12 കുട്ടികളുടെ കാലുകൾ കഴുകി ചുംബിച്ചു. തുടർന്ന് ദിവ്യബലി ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായി. ഉച്ചയ്ക്ക് 1 മണി മുതൽ പുത്തൻപാന പാരായണം നടന്നു. വൈകിട്ട് കൂട്ടായ്മകളിൽ നിന്ന് കുരുശിന്റെ വഴി ദേവാലയത്തിൽ എത്തും. തുടർന്ന് പൊതു ആരാധനയുണ്ടാകും. ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി റവ.ഫാ.തോമസ് ഊക്കൻ, ട്രസ്റ്റിന്മാരായ കെ.പി പോളി, സെബി താണിയ്ക്കൽ, വി.കെ ബാബു, സി.കെ ഡേവിസ്, എസ്.എൽ മീഡിയ അംഗങ്ങൾ, പി.ആർ.ഒ ജോബ് സി ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.