വാടാനപ്പള്ളി: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ (39) പിടിയിൽ. തൃത്തല്ലൂർ മൊളുബസാറിലെ അരി ഗോഡൗണിലെ ഡ്രൈവർമാരാണ് ഇരുവരും. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുവരും താമസിക്കുന്ന വീടിന്റെ ടെറസിന്റെ മുകളിൽ നിന്നും അനിൽകുമാറിനെ ഷാജു തള്ളി താഴെ ഇടുകയായിരുന്നു. താഴെ വീണ അനിൽകുമാറിനെ വീണ്ടും ഷാജു ഹോളോബ്രിക്സ് കട്ടകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വാടാനപ്പള്ളി പോലീസ് ഷാജുവിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി. ഇന്നലെ രാത്രി 11:30 യോടെയായിരുന്നു സംഭവം.