ചാവക്കാട്: മണത്തലയിൽ വീണ്ടും അപകടം. മരത്തടികൾ കയറ്റി വരികയായിരുന്ന മറ്റൊരു ലോറിയും മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശി മോഹനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാലുമണിയോടെ മണത്തല പള്ളിക്കടുത്തു വച്ചായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് മരത്തടികളുമായി പോവുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് തടി കയറ്റി വരികയായിരുന്ന മറ്റൊരു ലോറിയും ഇതേ സ്ഥലത്ത് മറിഞ്ഞിരുന്നു.