ചാവക്കാട്: കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാട് നഗരസഭയ്ക്ക് മിന്നും നേട്ടം. ലോങ്ങ് ജമ്പിൽ എം.എൻ അർഷാദ് ഒന്നാം സ്ഥാനം നേടിയപ്പോൾ ടി.എ ലുബാബ് ഹൈജമ്പിൽ രണ്ടാം സ്ഥാനം നേടി. വനിതാ ഷട്ടിൽ ബാഡ്മിന്റണിൽ വരദ സ്കന്ദകുമാറും മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നു പേരെയും കൗൺസിൽ യോഗത്തിൽ അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരങ്ങൾ നൽകി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, നഗരസഭ സെക്രട്ടറി എം.എസ് ആകാശ്, നഗരസഭ യൂത്ത് കോഡിനേറ്റർ കെ.യു ജാബിർ, നഗരസഭ സ്ഥിരസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.


