ഒരുമനയൂർ: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഒരുമനയൂർ ഡിവിഷനിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ഒരുമനയൂർ കരുവാരക്കുണ്ട് ഇസ്ലാമിക് സ്കൂൾ റോഡിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി അബ്ദുൽ കാദർ, ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് എൻ. കെ. അബ്ദുൽ വഹാബ്, ഫർക്ക റൂറൽ ബാങ്ക് ഡയറക്ടർ ആർ.എസ് ഷക്കീർ, നാലാം വാർഡ് മെമ്പർ നഷറ മുഹമ്മദ്, ആറാം വാർഡ് മെമ്പർ സിന്ധു അശോകൻ, ശിഹാബ്, ഫാറൂക്ക് തുടങ്ങിയവർ സംസാരിച്ചു, ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ ആഷിത സ്വാഗതവും വാർഡ് മെമ്പർ ആരിഫ ജുഫൈർ നന്ദിയും പറഞ്ഞു.