ചാവക്കാട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ആർ അംബേദ്കർ ജയന്തിയും പി.ഡി.പി സ്ഥാപക ദിനവും ആചരിച്ചു. ചാവക്കാട് ടൗണിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് വി.എ മനാഫ് എടക്കഴിയൂർ പതാക ഉയർത്തി. മണ്ഡലം ഭാരവാഹികളായ വി.എച്ച് കെരിം, ഫിറോസ് പാലക്കൽ, അക്ബർ റഹ്മാൻ, മുജീബ് പടിഞ്ഞാപ്പുറത്ത്, മുനിസിപ്പൽ ഭാരവാഹികളായ പി.കെ ഹരിദാസ്, ഹൈദ്രോസ് ബ്ലാങ്ങാട്, കാദർഷ, പി.സി.എഫ് മണ്ഡലം പ്രസിഡന്റ് ലത്തീഫ് പുന്തിരിത്തി, ഹംസകുട്ടി അമ്പാല എന്നിവർ പങ്കെടുത്തു.