ഗുരുവായൂർ: യു.എ.ഇ രാഷ്ട്രശിൽപ്പിയും സാംസ്ക്കാരിക നായകനുമായിരുന്ന ഷെയ്ക്ക് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ബാബ സായിദ് കൾച്ചർ ഫൗണ്ടേഷൻ്റെ സ്നേഹോപകാരം ഗുരുവായൂരിലെ പൊതു പ്രവർത്തകൻ പി.ഐ സൈമണിന് സമ്മാനിച്ചു. അബുദാബി മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ഉപഹാരം കൈമാറി. ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.പി.എ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സാംസ്ക്കാരിക പ്രവർത്തകൻ അബ്ദുട്ടി കൈതമുക്ക് ആമുഖ പ്രഭാഷണം നടത്തി. ഷാജു പുതൂർ, അഡ്വ. രവി ചങ്കത്ത്, സുലോചന ടീച്ചർ, ബാലൻ വാറണാട്ട്, പി.ഐ ലാസർ, ശശി വാറണാട്ട്, മേഴ്സി ജോയ്, ബാബു ആൻ്റണി, പി.ഐ ആൻ്റോ, സ്റ്റീഫൻ ജോസ്, വി.വി ജോസ് പി ശിവദാസൻ, ജോർജ് പോൾ എന്നിവർ സംസാരിച്ചു. തുടർന്ന് പി.ഐ സൈമൺ മറുപടി പ്രസംഗം നടത്തി.