ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി നിർദേശത്തിൽ വ്യക്തത ആവശ്യപ്പെട്ടും വാർത്താമാധ്യമങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ചിത്രീകരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടുമാണ് കോടതിയെ സമീപിക്കുക. വിഷുദിനത്തിൽ മാധ്യമങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. ഇതോടെയാണ് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ലിയു.ജെ ഹൈക്കോടതിയെ സമീപിക്കുന്നത്.