ഗുരുവായൂർ: ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹ സ്പർശത്തിന്റെ ആഭിമുഖ്യത്തിൽ വിഷു സംഗമം നടത്തി. പകൽ വീട്ടിൽ നടന്ന ആഘോഷ പരിപാടികൾ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്തു. സ്നേഹ സ്പർശം പ്രസിഡണ്ട് ആർ.വി അലി അധ്യക്ഷത വഹിച്ചു. അനിൽ കല്ലാറ്റ്, പി.പി വർഗീസ്, കെ.പി രാധാകൃഷ്ണ വാരിയർ, എം.കെ നാരായണൻ നമ്പൂതിരി, ജോർജ് പോൾ നീലങ്കാവിൽ, പ്രഹ്ലാദൻ മാമ്പറ്റ്, ഇന്ദിര സോമസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾക്ക് വിഷു കിറ്റും വിഷുക്കൈനീട്ടവും വിതരണം ചെയ്തു.