ചാവക്കാട്: വഖഫ് നിയമ ഭേദഗതിക്കെതിരെ ചാവക്കാട് സംയുക്ത മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ചാവക്കാട് പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടത്തും. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് കമ്മിറ്റി ഓഫീസിൽ ചാവക്കാട് മേഖല സംയുക്ത മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേർന്നു. ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് അബ്‌ദുൾ റഹ്മാൻ കാളിയത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു ആവശ്യപ്പെട്ടു. യോഗത്തിൽ പാവറട്ടി മഹല്ല് പ്രസിഡന്റ് ഹുസൈൻ, ബ്രഹ്മകുളം മഹല്ല് പ്രസിഡന്റ് ജാഫർ, ചൂൽപ്പുറം മഹല്ല് പ്രസിഡന്റ് കാദർ മോൻ, പുതുമനശ്ശേരി മഹല്ല് പ്രസിഡന്റ് അസീസ്, എം.എസ്.എസ് പ്രസിഡന്റ് കബീർ, മുതുവട്ടൂർ മഹല്ല് ജനറൽ സെക്രട്ടറി ഉസ്മാൻ, തൈക്കാട് മഹല്ല് പ്രസിഡന്റ് റാഫി, പിള്ളക്കാട് മഹല്ല് പ്രസിഡന്റ് ലത്തീഫ് എന്നിവർ സംസാരിച്ചു. വിവിധ മഹല്ലു ഭാരവാഹികള്‍ സംബന്ധിച്ചു. ഇന്ന് വൈകീട്ട് 4 മണിക്ക് പാലയൂർ സെൻ്റ് തോമസ് പള്ളി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി ചാവക്കാട് നഗരത്തിലെത്തി മണത്തല മഹല്ല് കോഡിനേഷൻ കമ്മിറ്റിയുമായി ചേർന്ന് സംയുക്തമായി താലൂക്കാഫീസ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. വിവിധ മഹല്ലുകളില്‍ നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ റാലിയിലും പൊതു സമ്മേളനത്തിലും, സംബന്ധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.