തൃശ്ശൂർ: മെയ് 2, 3 തീയതികളിൽ വയനാട്ടിൽ നടക്കുന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്ററും ബ്രോഷറും പ്രകാശിതമായി. സമ്മേളന മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശ്ശൂർ എൻ.ടി.എസ് ഭവനിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പോസ്റ്റർ വയനാട് ജില്ലാ ഭാരവാഹികളായ അലി അസ്‌കർ, ഇ. സി ബിജു എന്നിവർക്ക് നൽകിയും സമ്മേളന ബ്രോഷർ എറണാകുളം ജില്ലാ ഭാരവാഹികളായ ജോളി, പി.പി സാജൻ എന്നിവർക്കു നൽകിയും പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.വി മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ഓർഗനൈസിംഗ് സെക്രട്ടറി അജി കുര്യൻ, ട്രഷറർ സി.സി ഷാജു എന്നിവർ പങ്കെടുത്തു.