പുന്നയൂർക്കുളം: ഓൾ കേരള ടൈലഴ്സ് അസോസിയേഷൻ്റ നേതൃത്വത്തിൽ ടൈലർ ടച്ച് റെഡിമെയ്ഡ് ഉൽപ്പന്നങ്ങളുടെ പുന്നയൂർകുളം ഏരിയ കൗണ്ടർ തുറന്നു. ആൽത്തറ അമ്പല നടയിൽ ആരംഭിച്ച കൗണ്ടർ എ.കെ.ടി.എ തൃശൂർ ജില്ല സെക്രട്ടറി എം.കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളുടെ സ്വന്തം ബ്രാൻ്റായ ടി.എൽ.ടി ടൈലർ ടച്ച് ഉൽപ്പന്നങ്ങൾ സംഘടനാ സംവിധാനത്തിലൂടെ പ്രത്യേക പരിശീലനം നൽകി ഉല്പാദിപ്പിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. ഇത് വഴി തൊഴിലാളികൾക്ക് പരിശീലനം, ഉൽപാദനം, വിപണനം, ക്ഷേമം എന്ന നാല് ഘട്ടവും പൂർത്തീകരിച്ച് അവരുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാനും വിവിധ പദ്ധതികളിലൂടെ അനവധി ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകാനും സംഘടനയ്ക്ക് കഴിയും. 14 ജില്ലകളിലായി മൂന്നര ലക്ഷത്തിൽ പരം തൊഴിലാളികൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ജില്ലകൾ തോറും നിരവധി കൗണ്ടറുകൾ ഇതിനകം തുറന്നു കഴിഞ്ഞു. വളരെ കുറഞ്ഞ കാലയളവിൽ വിലക്കുറവിലും ഗുണമേന്മയിലും വിസ്വാസ്യതയിലും ഏറെ പ്രചാരം നേടിയ ടി.എൽ.ടി ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് പൊതുവിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ആയിരത്തിൽ പരം മെമ്പർമാരുള്ള ഏരിയക്ക് ഓഫീസ് കൗണ്ടർ ആയതിനാൽ പർച്ചേസിനും ഓഫീസ് ആവശ്യങ്ങൾക്കും മെമ്പർമാർക്ക് സൗകര്യമൊരുക്കിയതായി ഏരിയ സെക്രട്ടറി, വിജയകൃഷ്ണൻ കപ്യാരത്ത് പറഞ്ഞു. പ്രസിഡന്റ് കെ.എൽ ലോറൻസ്, ട്രഷറർ കെ രമ, ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.