Friday, April 18, 2025

കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ സമ്മേളനം; സംഘാടകസമിതി യോഗം  ചേർന്നു

ഗുരുവായൂർ: കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി യോഗം ചേർന്നു. മുതുവട്ടൂർ റെഡ് ഹൗസിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.പി വിനോദ് അധ്യക്ഷത വഹിച്ചു. കെ.ആർ ആനന്ദൻ സ്വാഗതവും സി.കെ തോമസ് നന്ദിയും പറഞ്ഞു. കർഷക സംഘം ജില്ല കമ്മറ്റി അംഗം എം.ആർ രാധാകൃഷ്ണൻ, പാർട്ടി ലോക്കൽ സെക്രട്ടറിമാരായ പി.എസ് അശോകൻ, എ.എ മഹേന്ദ്രൻ, സി.ഐ.ടി.യു ഏരിയാ കമ്മറ്റി അംഗങ്ങളായ ടി.എസ് ദാസൻ, ജയിംസ് ആളൂർ, കോർഡിനേഷൻ കൺവീനർ കെ.സി സുനിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി പി.എസ് അശോകൻ, കൺവീനർ കെ.ആർ ആനന്ദൻ, ട്രഷറർ സി.കെ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. ഏപ്രിൽ 27ന് മുതുവട്ടൂർ ശിക്ഷക് സദനിൽ വെച്ചാണ് ഏരിയ സമ്മേളനം നടക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments