ചാവക്കാട്: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ മേഖല മുൻ പ്രസിഡന്റ് എം.എൽ ആന്റോയുടെ നിര്യാണത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ അനുശോചനയോഗം സംഘടിപ്പിച്ചു. ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഹുസൈൻ അധ്യക്ഷത വഹിച്ചു. നിയുക്ത സംസ്ഥാന പ്രസിഡന്റ് വേണുഗോപാൽ, സംസ്ഥാന ട്രഷറർ റഹീം കുഴിപ്പുറം, സംസ്ഥാന സെക്രട്ടറി സുഗൽ ദാസ്, ജില്ല സെക്രട്ടറി പി.സി ഹൈദ്രോസ്, ജില്ല പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അരവിന്ദൻ പല്ലത്ത്, തോമസ് ചിറമ്മൽ, ലത്തീഫ് പാലയൂർ, സതീശൻ പാലയൂർ, പ്രസന്നൻ പാലയൂർ എന്നിവർ സംസാരിച്ചു.