ചാവക്കാട്: നിരോധിത ലഹരിക്കും രാസലഹരിക്കുമെതിരെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചാവക്കാട് കോടതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടതിയുടെ മുന്നിൽ അഭിഭാഷക ചങ്ങല തീർത്തു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തൃശൂർ ജില്ലാ വൈസ് പ്രസിഡൻ്റും അഡീഷണൽ ഗവൺമെൻ്റ് പ്ലീഡറുമായ അഡ്വ കെ.ആർ രജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗവും കുന്നംകുളം സ്പെഷ്യൽ പ്രോസിക്യൂട്ടറുമായ അഡ്വ. കെ.എസ് ബിനോയ് അദ്ധ്യക്ഷനായി. അഡ്വ. കെ.കെ സിന്ധു, അഡ്വ. ബിജു പി ശ്രീനിവാസ്, അഡ്വ. സി നിഷ, അഡ്വ. മഹിമ രാജേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. അക്തർ അഹമ്മദ് സ്വാഗതവും അഡ്വ. വി.എസ് ശിവശങ്കരൻ നന്ദിയും പറഞ്ഞു.