പുന്നയൂർ: പുന്നയൂരിൽ മുണ്ടകൻ വിളവെടുത്ത പാടത്തെ പച്ചക്കറി കൃഷിക്ക് നൂറു മേനി. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ ടി.വി സുരേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പന്തായിൽ രാജേഷ്, ലെനിൻ എന്നിവർ ചേർന്നാണ് പച്ചക്കറി കൃഷി ചെയ്തത്. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എ.കെ വിജയൻ, കൃഷി ഓഫീസർ കെ ഗംഗാദത്തൻ, സി.ഡി.എസ് ചെയർപേഴ്സൺ സി .പി അനിത, സി.ആർ.പി ബബിത എന്നിവർ സംസാരിച്ചു. പാടശേഖരസമിതി ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു. മൾച്ചിങ് ഷീറ്റ് ഉപയോഗിച്ച് ട്രിപ്പ് ഇറിഗേഷൻ വഴി വെള്ളമെത്തിച്ച് നൂതനമായ രീതീൽ തികച്ചും വിഷ രഹിതമായ രീതിയിലാണ് പച്ചക്കറി കൃഷി നടത്തിയത്. തെക്കിനിയേടത്തുപടി ഊക്കയിൽ പാടശേഖര സമിതിയുടെ കീഴിലുള്ള പാടത്ത് കണിവെള്ളരി, തണ്ണിമത്തൻ, കുമ്പളം, ചീര, വെണ്ട, സാലഡ് കുക്കുമ്പർ എന്നിവയാണ് കൃഷി ചെയ്തിരുന്നത്.