Saturday, April 19, 2025

പുന്നയൂർക്കുളത്തിനോട് മുഖം തിരിക്കുന്ന മനോഭാവം കേരള സാഹിത്യ അക്കാദമി തിരുത്തണമെന്ന് എൻ.കെ അക്ബർ എം.എൽ.എ

പുന്നയൂർക്കുളം: മലയാള സാഹിത്യത്തിന്റെ ഈറ്റിലമായ പുന്നയൂർക്കുളത്തിനോട് മുഖം തിരിക്കുന്ന മനോഭാവം കേരള സാഹിത്യ അക്കാദമി തിരുത്തണമെന്ന് എൻ കെ അക്ബർ എം.എൽ.എ. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന വിക്ടർ ഹ്യൂഗോവിന്റെ പാവങ്ങൾ വിവർത്തനം ചെയ്തതിന്റെ നൂറാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് എം.എൽ.എ ആവശ്യം ഉന്നയിച്ചത്. വ്യക്തിപരമായി തനിക്കും അത്തരത്തിളുള്ള പരിഭവം കേരള സാഹിത്യ അക്കാദമിയോട് ഉണ്ടെന്നും അതിന്റെ പേരിലാണ് നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത പാവങ്ങളുടെ നൂറാം വാർഷികം പുന്നയൂർക്കുളത്ത് നടത്തുന്നതിനായി കൂടിയാലോചനകൾ നടത്തിയതെന്നും എം.എൽ.എ പറഞ്ഞു. സംഘാടകസമിതി രൂപീകരണ യോഗത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ സ്വാഗതം പറഞ്ഞു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീറിന്‍റെ അധ്യക്ഷത വഹിച്ചു. ഡോ. എം.വി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ് സുനിൽകുമാർ വിഷയാവതരണം നടത്തി. ഡോ. രാജേഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു. മെയ് മൂന്നിന് കേരള സാഹിത്യ അക്കാദമി കമലാ സുരയ്യ സാംസ്കാരിക സമുച്ചയ പരിസരത്ത് വച്ചാണ് വന്നേരി കൾച്ചറൽ ഫൗണ്ടേഷനുമായി സഹകരിച്ച് പരിപാടികൾ നടത്തുന്നത്. വിക്ടർ ഹ്യൂഗോയുടെ  വിഖ്യാത നോവലിലെ മിസേറാബ്ലെ നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ എന്ന പേരിൽ  മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.  വിവർത്തനത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏകദിന പരിപാടികൾ നടത്തുന്നത്. അനുസ്മരണം, സെമിനാർ, പാനൽ ചർച്ച,  പ്രഭാഷണം,  ആദരിക്കൽ, പാവങ്ങളെ ആസ്പദമാക്കി ചിത്രരചന,  നാടകം എന്നിങ്ങനെയാണ് അന്നേദിവസം പരിപാടികൾ സംഘടിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments