Monday, August 18, 2025

ജോയിൻ്റ് കൗൺസിൽ ചാവക്കാട് മേഖല സമ്മേളനം സമാപിച്ചു

ചാവക്കാട്: ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച്  ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ്റ് കൗൺസിൽ ചാവക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന സമ്മേളനം  സംസ്ഥാന കമ്മിറ്റി അംഗം പി.കെ അബ്ദുൾ മനാഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ പി.പി ലിന്റ  അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.എച്ച് നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി വി.ജെ മെർളി, ജില്ല വൈസ് പ്രസിഡന്റ്‌ എം.കെ ഷാജി,ജില്ലാ കമ്മിറ്റി അംഗം ടി.കെ അനിൽ കുമാർ, കൗൺസിൽ അംഗം കെ.എം രമേഷ് എന്നിവർ സംസാരിച്ചു.  പ്രസിഡൻ്റായി എം.സി അജീഷ് കുമാർ, വൈസ് പ്രസിഡൻ്റുമാരായി പി.എസ് വിജു, ജിൻസ് രാജ്, സെക്രട്ടറിയായി കെ.എച്ച് നൗഷാദ്, ജോയിൻ്റ് സെക്രട്ടറിമാരായി പി.വി ബെന്നി, ദിദിക, ട്രഷററായി വി.എ നന്ദകുമാർ എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മാറ്റി ഭാരവാഹികളായി നിജി മണികണ്ഠൻ (പ്രസിഡന്റ്), സി.ആർ രാഗി (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments