Thursday, April 17, 2025

പൂക്കോട് കൃഷിഭവന് കീഴിൽ കർഷകർക്ക് ഡീഹൈഡ്രേറ്റർ കൈമാറി

ഗുരുവായൂർ: കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി പ്രകാരം പൂക്കോട് കൃഷിഭവന് കീഴിൽ കർഷകർക്ക് ഡീഹൈഡ്രേറ്റർ സബ്സിഡി നിരക്കിൽ നൽകുന്നതിന്റെ വിതരണോത്ഘാടനം നടന്നു. ഗുരുവായൂർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ വികസന കാര്യ  സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ എ.എം  ഷെഫീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാർ ബിബിത മോഹൻ, ദീപ ബാബു, കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂക്കോട് കൃഷി ഓഫീസർ വി.സി രജിത്ത് സ്വാഗതവും കൃഷി അസിസ്റ്റന്റ് നിമല്‍ നന്ദിയും പറഞ്ഞു. ജാതിക്ക, തേങ്ങ, മുളക്, മത്സ്യം, മാംസം, പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ മുതലായവ ഉണക്കുന്നതിനുള്ള മൾട്ടി പർപ്പസ് ഡ്രയർ/ഡീഹൈഡ്രേറ്റർ യന്ത്രമാണ് കർഷകർക്ക് കൈമാറിയത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments