Thursday, April 17, 2025

പുന്നയൂർ പഞ്ചായത്ത് 57-ാം നമ്പർ അംഗൻവാടി കെട്ടിട ശിലാസ്ഥാപനം നടത്തി

പുന്നയൂർ: എൻ.കെ അക്ബർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ 15ാം വാർഡ് 57-ാം നമ്പർ അംഗൻവാടിയുടെ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. എടക്കഴിയൂർ ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ  എൻ.കെ അക്ബർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.വി സനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.എ വിശ്വനാഥൻ മാസ്റ്റർ, ഷമീം അഷറഫ്, എ.കെ വിജയൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ് ശിഹാബ്, ജിസ്‌ന ലത്തീഫ്,  അങ്കണവാടി വർക്കർ ടി.വി തുളസി, എ.എൽ.എം.എസ്.സി പ്രതിനിധി എം.കെ നസീർ തുടങ്ങിയവരും വാർഡ് മെമ്പർമാരും  പൊതു പ്രവർത്തകരും  പങ്കെടുത്തു. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ സ്വാഗതവും അംഗൻവാടി വർക്കേഴ്സ് ഗ്രൂപ്പ് ലീഡർ രമണി ടീച്ചർ നന്ദിയും പറഞ്ഞു. എം.എൽ.എയുടെ 2024- 25 എൽ.എ.സി -എ.ഡി.എസ് ഫണ്ടിൽ ഉൾപ്പെടുത്തി 721 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഹാൾ, ടോയ്‌ലറ്റ്, എന്നിവയും മുകളിലത്തെ നിലയിൽ കുട്ടികൾക്ക് കളിക്കുവാനുള്ള സൗകര്യവും ഉൾപ്പെടുത്തിയാണ് സ്മാർട്ട് അംഗൻവാടി  നിർമ്മിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments