Monday, April 7, 2025

വിഷു ആഘോഷം; ഗുരുവായൂർ പാന യോഗം സാഘോഷ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: വിഷു ആഘോഷ സ്മരണകൾ പകർന്ന് വിഷു കൈനീട്ടം നൽകി കലാകാര കൂട്ടായ്മയായ പാന യോഗത്തിന്റെ നേതൃത്വത്തിൽ സാഘോഷ സദസ്സ് സംഘടിപ്പിച്ചു. പാനയോഗം രക്ഷാധികാരിയും ഗുരുവായൂരിലെ മാധ്യമ പ്രവർത്തകനായിരുന്ന ജന ഗുരുവായൂർ അനുസ്മരണവും സംഘടിപ്പിച്ചു. തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. വാദ്യ വിദ്വാൻ ഉണ്ണികൃഷ്ണൻ അരികന്നിയൂർ അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി. ഇലത്താളവാദ്യ പ്രതിഭകളായ ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, പകൽ പാന കലാകാരൻ ദേവി ദാസൻ തൈക്കാട്, കൃഷ്ണനാട്ടം വേഷാശാൻ മുരളി അകമ്പടി, മദ്ദളം കലാകാരൻ രാജൻ കോക്കൂർ, തിരുവാതിരകളി സംഗീത കാലാകാരികളായ പ്രീത എടവന, വത്സല നാരായണൻ. ഗായിക ശോഭാ ദാസൻ, പാചക വിദഗ്ദനും കലാകാരനുമായ മോഹനൻ കുന്നത്തൂർ എന്നിവർ സംസാരിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments