കുന്നംകുളം: ചെറുവത്താനി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബര പത്രിക പ്രകാശനം ചെയ്തു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി പ്രകാശനം നിർവ്വഹിച്ചു. ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എൻ. ഷാജി, സെക്രട്ടറി വി.ആർ പ്രവീൺ, ട്രഷറർ വി.ആർ രമാഭായ്, സേവാ സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 27 മുതൽ മെയ് 4 വരെയാണ് സപ്താഹ യജ്ഞം.