ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു. ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ വി.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. സിഗ്നേറ്റീവ് അക്കാഡമി എം.ഡി വി.പി റിയാസ് മുഖ്യാഥിതിയായി. റമദാൻ മാസ സ്പെഷൽ ഡയാലിസിസ് മൊബിലൈസേഷൻ ഡ്രൈവിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയ ജനറൽ സെക്രട്ടറി പി.എം അബ്ദുൾ ഹബീബ്, വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്, ട്രസ്റ്റി സി.എം ജനീഷ് എന്നിവർക്കുള്ള ഉപഹാരം എം.ഇ.എസ് കോളേജ് മുൻ പ്രിൻസിപ്പാൾ സഗീർ കാദിരി വിതരണം ചെയ്തു. ഖത്തർ ചാപ്റ്റർ അംഗങ്ങളായ വിശ്വൻ, ഹംസ ഒമാൻ ചാപ്റ്റർ അംഗങ്ങളായ സുബിൻ, സനോജ് എന്നിവർ ഡയാലിസിസ് ഫണ്ട് നൽകി സംസാരിച്ചു.ഡയാലിസിസ് സമാഹരണ ഡ്രൈവിൽ സാന്നിധ്യം തെളിയിച്ച സ്റ്റാഫ് അംഗങ്ങളായ സൈനബ ബഷീർ, സൗജത്ത് നിയാസ് എന്നിവർക്ക് പി.എസ്.റ്റി ഉപഹാരം നൽകി ആദരിച്ചു. ട്രസ്റ്റി പി.വി അബ്ദു, ഓഫീസ് സെക്രട്ടറി ധന്യ സുദർശൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എം അബ്ദുൾ ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.