ചാവക്കാട്: പോക്സോ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഒരുമനയൂർ കരുവല്ലി വീട്ടിൽ സനിൽ കുമാറിനെയാണ് ചാവക്കാട് പോക്സോ ജഡ്‌ജ് അന്യാസ് തയ്യിൽ കുറ്റകാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ജൂലൈ 28 മുതൽ 30 വരെയുള്ള കാലയളവിൽ 11 വയസുള്ള അതിജീവിതയെ പലതവണ ലൈംഗീകമായി പിടിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷൻ്റെ സാക്ഷികൾ ആരും തന്നെ കൂറുമാറാത്ത കേസിൽ തെളിവുകൾ പരിശോധിച്ചശേഷമാണ് പ്രതി നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്ക് വേണ്ടി അഡ്വ.സുധീഷ് കെ മേനോൻ വാടാനപ്പള്ളി, ജൂനിയർമാരായ അഡ്വ. ദീപിക, അഡ്വ. ഹരിശങ്കർ, അഡ്വ. വരുൺ എന്നിവർ ഹാജരായി.