ഗുരുവായൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സി.ബി.ഐ സംഘം ഗുരുവായൂരിലും പാവറട്ടിയിലുമെത്തി തെളിവെടുപ്പ് നടത്തി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാർ നായർ, ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നിവരുടെ നേത്യതത്തിലായിരുന്നു തെളിവെടുപ്പ്. 2019 ഒക്ടോബർ ഒന്നിനാണ് മലപ്പുറം തിരൂർ കൈമലശേരി തൃപ്പംകോട് കരുമത്തിൽ രഞ്ജിത് കുമാറിനെ (40) കഞ്ചാവ് കേസില് എക്സൈസ് സ്പെഷല് സ്ക്വാഡ് ഗുരുവായൂരില് നിന്ന് പിടികൂടിയത്. തുടർന്ന് പാവറട്ടിയിലെ അബ്കാരിയുടെ ഗോഡൗണിൽ കൊണ്ട് പോയി ക്രൂരമായി മർദിച്ചതിനെ തുടര്ന്ന് മരണപ്പെടുകയായിരുന്നു.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ വി.എ ഉമ്മർ, എം.ജി അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ. എം മാധവൻ, വി.എം സ്മിബിൻ, എം.ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി.ബി ശ്രീജിത് എന്നിവർ ചേർന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തിരുന്നത്.
ഗുരുവായൂർ പോലീസ് അസി.കമ്മീഷണർ ബിജു ഭാസ്കാറിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ച പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതികൾ എല്ലാവരും ജാമ്യത്തിലിറങ്ങി. സംസ്ഥാനത്തെ കസ്റ്റഡി മരണ കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസ് സി.ബി.ഐയെ ഏൽപ്പിപിച്ചത്. രഞ്ജിത് കുമാറിനെ കസ്റ്റഡിയിലെക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ദൃക്സാക്ഷികളിൽ നിന്നും സി.ബി.ഐ സംഘം മൊഴിയെടുത