Friday, April 4, 2025

പുന്നയൂർ എടക്കരയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പുന്നയൂർ: എടക്കരയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. എടക്കര മുറാദ് വീട്ടിൽ മുഹമ്മദ് നിദാലിനെയാണ് ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ സി.ജെ റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മേഖലയിൽ ലഹരി കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments