ചാവക്കാട്: ഉത്തരഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ നെറ്റ്ബോളിൽ കേരളത്തിനു വേണ്ടി വെള്ളി മെഡൽ നേടിയ ടി എം റിജാസിനെ ചാവക്കാട് മഹൽ യു.എ.ഇ കൂട്ടായ്മ (ഖിദമ) ആദരിച്ചു. ഖിദമ മുൻ പ്രസിഡന്റ് താഹിർ മാളിയേക്കൽ മൊമെന്റ് നൽകി. സബ് കമ്മിറ്റി അംഗങ്ങളായ നാസർ കൊനായി, സി.പി ഉമ്മർ, ഹനീഫ, ഉമ്മർ കൊനായി എന്നിവർ പങ്കെടുത്തു.