ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ബജറ്റ് ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷ കൗൺസിലർമാർ എത്തിയത് ഓട്ട ബക്കറ്റുകളുമായി. ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എന്നാൽ ഒന്നും നടപ്പിലാക്കാൻ കഴിയാത്തതാണ് ബജറ്റെന്ന ആരോപണവുമായാണ് പ്രതിപക്ഷം ബക്കറ്റുമായി നഗരസഭ കൗൺസിൽ ഹാളിലെത്തിയത്. ഇന്ന് രാവിലെ ചർച്ച ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് കെ.പി ഉദയനാണ് ആരോപണം ഉന്നയിച്ചത്.