ചാവക്കാട്: ബത്തൻ ബസാർ റെഡ്സ്റ്റാർ കലാകായിക സംസ്കാരികവേദിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് പി.എസ് അശോകൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.വി ഷാനവാസ്, വാർഡ് കൺസിലർ അക്ബർ കോനോത്ത്, ഉമ്മർകുഞ്ഞി, നൗഷാദ് മങ്കേടത്ത് എന്നിവർ സംസാരിച്ചു. 200 ഓളം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി.