ചാവക്കാട്: വിശുദ്ധ റമദാൻ മാസത്തിലെ 27-ാം രാവിൽ ബ്ലാങ്ങാട് മഹല്ലും യുവജന കൂട്ടായ്മയും ചേർന്ന് ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഗമം നടത്തി. സൈക്കോളജിസ്റ്റ് റഷീദ ശിഹാബ് ‘കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് ‘എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു. 1500 ഓളം പേരാണ് ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തത്.
