ഒരുമനയൂർ: ഓയാസിസ് ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് എ.വി ബക്കർ സീനിയർ മെമ്പർമാരായ തൽഹത്ത് പടുങ്ങലിനും മൻസൂറിനും കിറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. അർഹതപ്പെട്ട കുടുംബങ്ങളിലേക്ക് കാർഡ് അടിസ്ഥാനത്തിലാണ് റിലീഫ് കിറ്റ് വിതരണം നടത്തിയത്. പള്ളി, മദ്രസ ഉസ്താദുമാർക്കുള്ള ധനസഹായം സി ബദറു പാലംകടവ് പള്ളി ഇമാമിന് നൽകി തുടക്കം കുറിച്ചു. ഓയാസിസ് ഭാരവാഹികൾ, മഹല്ല് ഭാരവാഹികൾ മറ്റു വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.