ഗുരുവായൂർ: കോട്ടപ്പടി ഗ്രാമീണ വായനശാല (ഉപ്പ് തോട്) യുടെ ആഭിമുഖ്യത്തിൽ മൂന്നാമത് സമൂഹ നോമ്പ് തുറയും മത സൗഹാർദ സദസ്സും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുഹറ ഹംസമോൻ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ സത്താർ ഹുദവി റമളാൻ സന്ദേശം നൽകി സംസാരിച്ചു. വായനശാല സെക്രട്ടറി മേരി പോൾ സ്വാഗതം പറഞ്ഞു. ഫാദർ. ജോസഫ് താഴത്തേൽ, വായനശാല പ്രസിഡന്റ് സന്തോഷ് ആവണി, സംഘാടക സമിതി കൺവീനർ ഹബീബ് നാറാണത്ത്, ഗുരുവായൂർ നഗരസഭ കൗൺസിലർ ദിനിൽ, പുളിക്കൽ പ്രേമാനന്ദൻ, ശ്രീനിവാസൻ, ആരോഗ്യ വിഭാഗം ജെ.എച്ച്.ഐയും കലാകാരനുമായ മനു തമ്പി എന്നിവർ സംസാരിച്ചു.