ചാവക്കാട്: താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ബക്കർ വലിയകത്തിന്റെ സാന്നിധ്യത്തിൽ മണത്തല മഹല്ല് പ്രസിഡന്റ് പി.കെ ഇസ്മായിൽ പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ഷെജി വലിയകത്ത്, അബ്‌ദുള്ള തെരുവത്ത്, ഡോ.മുഹമ്മദ് ഷാഫി, നാസർ പറമ്പൻസ്, റെജിൻ മുജീബ്, സിയാദ് മണത്തല, ഷെരീഫ് ചോലകുണ്ടിൽ, താങ്ങും തണലും യൂത്ത് വിംഗ് പ്രതിനിധികളായ സഹൽ ചീനപ്പുള്ളി, ഫർഹാൻ, ഷുഹൈബ് ചീനപ്പുള്ളി, ഹാഫിഷ് എന്നിവർ പങ്കെടുത്തു.