ഏങ്ങണ്ടിയൂർ: ചേറ്റുവ മഹല്ലിലെ നിർദ്ധന കുടുംബങ്ങൾക്ക് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. എഴുനൂറ്റിഅമ്പതിൽ പരം വീടുകളിൽ ഭക്ഷ്യ ധാന്യകിറ്റുകൾ എത്തിച്ചു നൽകി. മഹല്ല് ഖത്തീബ് സലീം ഫൈസി അടിമാലി ഉദ്ഘാടനം നിർവ്വഹിച്ചു, മഹല്ല് റിലീഫ് കമ്മിറ്റി ചെയർമാൻ ബാബു ഗൾഫ് പാർക്ക് സ്വാഗതം പറഞ്ഞു. വി.പി അബ്ദുൽ ലത്തീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം കുന്നത്തുകായിൽ, ഇ.എസ് കാദർ, ആർ.പി ജുനൈദ്, ആർ.എം സിദ്ധീഖ്, പി.എം അബ്ദുൾ ജലാൽ ലാഹു, എന്നിവർ നേതൃത്വം നൽകി.