Thursday, March 27, 2025

‘മാലിന്യ മുക്ത നഗരസഭ’; ചാവക്കാട് നഗരസഭയിൽ ശുചിത്വ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്:  മാലിന്യ മുക്ത  നവകേരളം ക്യാമ്പയിന്റെ  ഭാഗമായി മാലിന്യ മുക്ത    നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ശുചിത്വോത്സവ് 2025 എന്ന പേരിൽ ശുചിത്വ സംഗമം സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ശുചിത്വ അംബാസിഡർ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി.എസ് അബ്ദുൽ റഷീദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, പൊതുമരാമത്ത്  കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.വി മുഹമ്മദ് അൻവർ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർ എം.ആർ രാധാകൃഷ്ണൻ, നഗരസഭ കുടുംബശ്രീ  ചെയർപേഴ്സൺ ജീനാ രാജീവ്,  കൗൺസിലർ കെ.വി സത്താർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെ.എസ്.ഡബ്ല്യു.എം.പി തൃശ്ശൂർ ജില്ലാ ഡെപ്യൂട്ടി കോഡിനേറ്റർ അരുൺ വിൻസന്റ്, നഗരസഭാ യൂത്ത് കോർഡിനേറ്റർ കെ.യു ജാബിർ, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എം.എസ് ആകാശ് നന്ദി പറഞ്ഞു. 

       നഗരസഭയിലെ എല്ലാ വാർഡുകളിൽ നിന്നും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച വരെ  ആദരിക്കുകയും. നഗരസഭയുടെ ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. കൂടാതെ ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത ഓഫീസുകളെ, ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവരെയും ആദരിച്ചു. ജനപ്രതിനിധികൾ, വ്യാപാരി, കുടുംബശ്രീ അംഗങ്ങൾ, അംഗനവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥർ എന്നെ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വിവിധ കലാപരിപാടികളും നടന്നു. മാലിന്യമുക്ത സംസ്ഥാനതല പ്രഖ്യാപനം മാർച്ച് 30  വേൾഡ് സീറോ വേസ്റ്റ് ദിനത്തിൽ ബഹു മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും. അതിന്റെ മുന്നോടിയായാണ് നഗരസഭ തലത്തിൽ ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments