Friday, March 28, 2025

ഗുരുവായൂരിൽ മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂരിൽ മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ചേംബർ ഓഫ് കൊമേഴ്സ്, ഗുരുവായൂർ ലോഡ്ജ് ഓണേഴ്സ് അസ്സോസിയേഷൻ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഗുരുവായൂർ മേഖല, റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജ്  എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡണ്ട് പി.വി മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എ.സി.പി സി.എസ് സിനോജ്, സി.ഡി. ജോൺസൺ, കെ.പ്രദീപ് കുമാർ, അഡ്വ. രവിചങ്കത്ത്, മോഹന കൃഷണൻ ഓടാത്ത്, പി.എസ്. പ്രേമാനന്ദൻ, ടി.എൻ. മുരളി, അഡ്വ. മുഹമ്മദ് ബഷീർ, കെ.പി.എ. റഷീദ്, പി.എ. അരവിന്ദൻ, പി.ഗോപലകൃഷ്ണൻ നായർ എന്നിവർ  സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments