Monday, March 31, 2025

എ.കെ.പി.എ ചാവക്കാട് മേഖല  കമ്മറ്റി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

ചാവക്കാട്: എ.കെ.പി.എ ചാവക്കാട് മേഖല  കമ്മറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡണ്ട് അനിൽ തുമ്പയിൽ മേഖല പ്രസിഡണ്ട്  കെ.കെ. മധുസൂദനന് തിരിച്ചറിയൽ കാർഡ് നൽകി  ഉദ്ഘാടനം  നിർവഹിച്ചു. മേഖല പ്രസിഡണ്ട് കെ.കെ മധുസൂദനൻ  അധ്യക്ഷത വഹിച്ചു.  ചാവക്കാട്, ഗുരുവായൂർ യൂണിറ്റ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ ജില്ല, സംസ്ഥാന നേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി.  ജില്ല ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, മേഖല ഇൻ ചാർജ്  ജീസൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.സി ഷെറി സ്വാഗതവും മേഖല ട്രഷറർ ഷബീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments