ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര നഗരി കമനീയമായി അലങ്കരിച്ചതിനുള്ള ഉപഹാരങ്ങൾ വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നൽകി. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. വൈദ്യുതാലങ്കാരം, വീഥി വിതാനം, മാതൃകാ രൂപങ്ങൾ, ചലിക്കുന്ന മാതൃകാരൂപം, നിലപ്പന്തൽ എന്നീ ഇനങ്ങളിൽ പൊതുവിഭാഗം, ദേവസ്വം, സർക്കാർ എന്നീ വിഭാഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വൈദ്യുതാലങ്കാര സബ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.