ഗുരുവായൂർ: “ആത്മവിശുദ്ധി ജീവിതവിജയം” എന്ന പ്രമേയത്തിൽ എസ്.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി ചാവക്കാട് മേഖലാ കമ്മിറ്റി ബദ്ർ അനുസ്മരണവും റിലീഫ് വിതരണവും പതാക ദിനാചരണവും സംഘടിപ്പിച്ചു. ഉസ്മാൻ വഹബി പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. ഡോ. സൈദ് മുഹമ്മദ് ഹാജി തൊഴിയൂർ അധ്യക്ഷത വഹിച്ചു. ജലീൽ വഹബി അണ്ടത്തോട് ബദ്ർ അനുസ്മരണം നടത്തി. അബ്ദുനാസർ മുസ്‌ലിയാർ കൂളിമുട്ടം, കബീർ മൗലവി വീരമംഗലം, മുസ്തഫ മൗലവി വടക്കേകാട് തുടങ്ങിയവർ മൗലിദിന് നേതൃത്വം നൽകി. ഹമീദ് കുമ്മാത്ത്, മുഹമ്മദാലി ഹാജി പാവുക്കര, അഷ്റഫ് വടക്കത്ത്, മുസ്തഫ പൊന്നേത്ത്, എ.പി മുഹമ്മദ് ഹാജി, ശരീഫ് പനങ്ങായിൽ, അബ്ദു മല്ലാട് തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് അഫ്താബ് തൊഴിയൂർ സ്വാഗതവും മുഹമ്മദ് മെഫ്താബ് നന്ദിയും പറഞ്ഞു.