വടക്കേക്കാട്: ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ വടക്കേകാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മണികണ്ഠേശ്വരത്ത് നിന്നാരംഭിച്ച മാർച്ച് വടക്കേക്കാട് സമാപിച്ചു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് എറിൻ ആന്റണി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഇ.വി ജിതിൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ബിജു പള്ളിക്കര, എം ഷംസുദ്ദീൻ, മേഖല കമ്മിറ്റി അംഗങ്ങളായ അഖിൽ വെള്ളക്കട, അമൽ, സാലിം പറയങ്ങാട്, പി.സി അഖിൽ ശ്രീജിത്ത്, നിഷാം എന്നിവർ സംസാരിച്ചു. മേഖല ട്രഷറർ ഷാനിൽ സ്വാഗതവും മേഖല പ്രസിഡണ്ട് ടി.ജെ അഖിൽ നന്ദിയും പറഞ്ഞു.