Tuesday, March 18, 2025

കെ.എസ്.കെ.ടി.യു സംസ്ഥാന വനിത കൺവെൻഷൻ; ഗുരുവായൂരിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു

ഗുരുവായൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വനിത കൺവെൻഷൻ സംഘാടകസമിതി രൂപീകരണയോഗം ഗുരുവായൂരിൽ ചേർന്നു. ഗുരുവായൂർ നഗരസഭ സെക്കുലർ ഹാളിൽ നടന്ന യോഗം കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി.കെ. വാസു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത സബ് കമ്മിറ്റി കൺവീനർ കെ കോമളകുമാരി, എൻ.കെ അക്ബർ എം.എൽ.എ, നഗരസഭ  ചെയർമാൻ എം കൃഷ്ണദാസ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, കെ.എസ്.കെ.ടിയു ഏരിയ സെക്രട്ടറി വി അനൂപ് എന്നിവർ സംസാരിച്ചു. ഏപ്രിൽ 22 ന് ഗുരുവായൂർ ടൗൺ ഹാളിൽ കൺവെഷൻ സംഘടിപ്പിക്കും. 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞടുത്തു. കെ.എസ്.കെ.ടി.യു ജില്ല വനിത കമ്മിറ്റിയംഗം ബിന്ദു പുരുഷോത്തമൻ  (കൺവീനർ) എൻ.കെ അക്ബർ എം.എൽ.എ (ചെയർമാൻ), ടി.ടി.ശിവദാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments