തൃശൂർ: മുളങ്കുന്നത്തുകാവ് കില റോഡിൽ വീട്ടിൽനിന്ന് 13.75 പവൻ മോഷ്ടിച്ച കേസിൽ വീട്ടുവേലക്കാരി അറസ്റ്റിൽ. മുതുവറ കണ്ണാട്ട് വീട്ടിൽ സത്യഭാമ (59) ആണ് അറസ്റ്റിലായത്. മുളങ്കുന്നത്തുകാവ് വർധിനി വീട്ടിൽ ലക്ഷ്മിയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. സ്വർണം മോഷ്ടിച്ച ശേഷം പകരം മുക്കുപണ്ടങ്ങൾ അതേ സ്ഥലത്ത് വയ്ക്കുകയായിരുന്നു. ലക്ഷ്മിയുടെ അമ്മ ജയശ്രീയും വീട്ടുവേലക്കാരിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണത്തിന് പകരം മുക്കുപണ്ടങ്ങളാണ് ഉള്ളതെന്ന് മനസ്സിലായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യഭാമ അറസ്റ്റിലായത്.