ചാവക്കാട്: കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് അഷറഫ് ഹാജിയുടെ മാതാവ് തിരുവത്ര കല്ലുവളപ്പിൽ നഫീസ ഹജ്ജുമ്മ (83) നിര്യാതയായി. പരേതനായ സൈദുമുഹമ്മദാണ് ഭർത്താവ്. മറ്റു മക്കൾ: സൈനബ, ഫാത്തിമ്മ. മരുമക്കൾ: ബുഷ്‌റ, ബഷീർ, പരേതനായ ശൈഖ് മൊയ്‌ദീൻ. കബറടക്കം നാളെ (തിങ്കൾ) രാവിലെ 7 മണിക്ക് തിരുവത്ര കിറാമൻകുന്ന് പള്ളി കബർസ്ഥാനിൽ നടക്കും.