ചാവക്കാട്: ഇവന്റ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയതല മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചു. ഇവന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് യഹിയ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ വൈസ് പ്രസിഡണ്ട് ടി.എസ് ദാസൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.സി സുനിൽ സ്വാഗതവും പ്രീജ ദേവദാസ് നന്ദിയും പറഞ്ഞു.