ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 27-ാം വാർഡ് തിരുവെങ്കിടം ഹൗസിംങ് ബോർഡ് പരിസരത്ത് നിർമ്മാണം പൂർത്തികരിച്ച ധ്വനി റോഡ് നാട്ടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.കെ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട് മുഖ്യപ്രഭാഷണം നടത്തി. സേതു തിരുവെങ്കിടം, ശശി വർണാട്ട്, രാധ പാലിയത്, ടി ചന്ദ്രശേഖരൻ, ഉണ്ണി മുല്ലപ്പുള്ളി, ശ്രീദേവി ബാലൻ, കാഞ്ഞുള്ളി ഉണ്ണി, ലാസർ മാഷ്, വി മോഹനൻദാസ്, മുരളി വടക്കൂട് ,ശാരത, ഗോപി മനയത്ത് എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ കൈപ്പട, കെ.കെ പ്രകാശൻ, ജീജ പ്രകാശൻ, രാജേഷ് ചീരകുഴി, മഞ്ജു രവീന്ദ്രൻ, അജു, ഹരി മുരളി, ദിനേശൻ, എന്നിവർ നേതൃത്വം നൽകി. മധുരവിതരണവും ഉണ്ടായി.