ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ -ചാവക്കാട് ലിങ്ക് സെന്റർ പേഷ്യന്റ് കെയർ സ്പോൺസർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ആൽഫ പാലിയേറ്റീവ് കെയർ – ചാവക്കാട് ലിങ്ക് സെന്റർ ട്രഷറർ തൽഹത്ത് പടുങ്ങൽ, ഇസ്ലാമിക് സ്കൂൾ ട്രഷറർ പി.കെ മുഹമ്മദ് കുട്ടിക്ക് പേഷ്യന്റ് കെയർ സ്പോൺസർഷിപ്പ് കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എൻ.കെ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ലിങ്ക് സെന്റർ വനിത വിഭാഗം പ്രസിഡന്റ് ഹസീന അഷറഫ് പ്രസിഡന്റ് എൻ.കെ ബഷീറിൽ നിന്നും കൂപ്പൺ സ്വീകരിച്ചു. ക്യാമ്പയിൻ കൂപ്പൺ വിതരത്തിലൂടെ 25 ലക്ഷം രൂപയാണ് ചാവക്കാട് ലിങ്ക് സെന്റർ സമാഹരിക്കുക. എ.വി മുഷ്ത്താഖ് അഹമ്മദ്, എ.വി ഹാരിസ്, എ.സി ബാബു, വി.കെ സൈനുൽ ആബിദീൻ, ഫിയാസ് അലങ്കാർ, പി.കെ ഷൈമോൻ, ശംസുദ്ധീൻ വലിയകത്ത്, റഷീദ് പൂളക്കൽ, മുഹമ്മദ് ഉണ്ണി, ആർ.ഒ അഷ്‌റഫ്, ഷാജിത ബഷീർ, സബീന ലത്തിഫ്, അർവ ബാബു, സുബൈദ റഷീദ്, അഷ്‌റഫ് കുഴിപ്പന, ആർവി സലീം, ഷാജിത ബഷീർ, ഹാഷിം സാബിൽ, പി.പി സമീറ, സബിത റാഫി, ഷംഷാദ് തുടങ്ങിയർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.സി മുഹമ്മദ് കോയ സ്വാഗതവും തൽഹത്ത് പടുങ്ങൽ നന്ദിയും പറഞ്ഞു.