Wednesday, March 12, 2025

പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യം; ചാവക്കാട് നഗരത്തിൽ എ.ഐ.ടി.യു.സി പ്രകടനം

ചാവക്കാട്: കരിമണൽ ഘനനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട്  മത്സ്യ തൊഴിലാളികൾ നടത്തുന്ന പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ   പ്രകടനവും പൊതുയോഗവും നടത്തി. ചാവക്കാട് മുല്ലത്തറയിൽ നിന്നും ആരംഭിച്ച പ്രകടനം  നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സി.പി.ഐ ഗുരുവായൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരൻ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വി.എ ഷംസുദീൻ അധ്യക്ഷത വഹിച്ചു. മഹിള സംഘം ജില്ല വൈസ് പ്രസിഡന്റ് ഗീതാ രാജൻ സംസാരിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.എം സതീന്ദ്രൻ സ്വാഗതവും എ. ഐ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡൻ്റ് സജിവൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments