ഒരുമനയൂർ: ശ്രീ നെടിയംകുളങ്ങര ഭഗവതി ക്ഷേത്ര വൈലി മഹോത്സവത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ 16-ാമത് പൂരം വരവ് അതിഗംഭീരമായി ആഘോഷിച്ചു. ഗജരാജ ബാഹുബലി ചിറക്കൽ കാളിദാസൻ തിടമ്പേറ്റി. ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിച്ച ആഘോഷം വൈകീട്ട് 6 ന് നെടിയംകുളങ്ങര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു പഞ്ചവാദ്യം ശിങ്കാരിമേളം തമ്പോലം പൂരത്തിന് മാറ്റ് കൂട്ടി. ഭാരവാഹികളായ ബൈജു, അഖിൽരാജ്, സിജിൽ, ശ്യാംആനന്ദ്, ബിജു, സതീഷ്, സുബീഷ് എന്നിവർ നേതൃത്വം നൽകി.