ഗുരുവായൂർ: ഉത്സവവിശേഷങ്ങൾ ഭക്തരിലെത്തിക്കുന്നതിനായി പബ്ലിക് റിലേഷൻസ് സബ്ബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീഡിയ സെൻ്റർ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പുറത്തിറക്കിയ ഉൽസവ സപ്ലിമെൻ്റിൻ്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. ഗുരുവായൂർ പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ജയകുമാർ ആദ്യ കോപ്പി ഏറ്റുവാങ്ങി. ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ.പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ദേവസ്വം പി. ആർ.ഒ വിമൽ ജി നാഥ്, അസിസ്റ്റന്റ് മാനേജർ കെ.ജി.സുരേഷ് കുമാർ, ഷാജു പുതൂർ, പി.എ സജീവൻ, മാധ്യമ പ്രവർത്തകർ, ഭക്തർ തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവായൂർ ആനയോട്ടം – 2025